Crime

അമേരിക്കയിൽ ആൾക്കൂട്ടത്തിന് നേരെ തീയിട്ടു; അക്രമി പിടിയിൽ

Posted on

അമേരിക്കയിലെ കൊളറാഡോയിൽ ആൾക്കൂട്ടത്തിന് നേരെ ആക്രമണം. ബൗൾഡറിലെ മാളിൽ അക്രമി ആളുകൾക്ക് നേരെ തീയിടുകയായിരുന്നു. അക്രമി പിടിയിലായി.

ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പരിപാടി നടന്ന ഉടനാണ് ആക്രമണമെന്ന് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുന്നു. പരുക്കേറ്റ പലരുടെയും നില ​ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 നാണ് അക്രമണം നടന്നത്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് ആക്രമണം നടന്നത്. പ്രദേശം പൊലീസ് ഒഴിപ്പിച്ചു. ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ ഡയറക്ടർ പ്രതികരിച്ചു.

ഗുരുതരമായ പരിക്കുകളോടെ രണ്ടുപേരെ ഹെലികോപ്റ്റർ വഴി ഡെൻവർ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version