Crime
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി.
വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്സണ്.
കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിലരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.