Kerala
ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അടഞ്ഞ് കിടന്ന വീട് തുറന്നപ്പോഴാണ് മരണവിവരം ലോകം അറിയുന്നത്. കര്‍ണാടകയിലെ ബഡഗുന്‍ഡി ഗ്രാമത്തിലാണ് സംഭവം.
തിമ്മപ്പ മുല്യയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഗാര്‍ഹികമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.