Sports

അയാൾ കൊലയാളി; പാക് ക്രിക്കറ്റ് താരത്തിനെതിരെ ​മുൻ ഭാര്യ

Posted on

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്.

ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീ​ഗ് ക്ലബ് ഇസ്‍ലാമബാ​ദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമ​ദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version