Crime
ഗർഭിണിയായ യുവതിയെ കാമുകൻ കുത്തിക്കൊന്നു; അതേ കത്തിക്കൊണ്ട് ഭർത്താവ് കാമുകനെ കുത്തിക്കൊന്നു
ദില്ലിയിൽ ഗർഭിണിയായ യുവതിയെ മുന്‍ കാമുകൻ കുത്തിക്കൊന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു.
ശനിയാഴ്‌ച രാത്രി ദില്ലി പഹാഡ് ഗഞ്ചിനടുത്തുവച്ച് ആയിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും കുത്തേറ്റിട്ടുണ്ട്.
മൂവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ് ചികിത്സയിലാണ്.
ദമ്പതികളായ ശാലിനി (22), ആകാശ് (23) എന്നിവരെ കത്തിയുമായി യുവതിയുടെ മുൻ ലിവ് ഇൻ പങ്കാളിയായ ആശു എന്ന ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. പ്രണയ ബന്ധത്തിലുള്ള പ്രശ്നങ്ങളേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.