Kerala
യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കൊഴിഞ്ഞാമ്പാറ (പാലക്കാട്): യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെ ആണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ഒറ്റയ്ക്കു താമസിക്കുക ആയിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശി ആയ യുവാവു വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തി എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.