Crime
നാല് വയസുകാരിയെ അടിച്ചുകൊന്ന് മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു; ഒരു വര്‍ഷത്തിന് ശേഷം ബന്ധുക്കള്‍ പിടിയില്‍
താനെയിലെ റായ്ഗഡ് ജില്ലയില്‍ നാല് വയസുകാരിയെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ബന്ധുക്കള്‍ പിടിയില്‍.
കഴിഞ്ഞവര്‍ഷം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതൃസഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവസമയം കുട്ടിയുടെ പിതാവ് രാഹുല്‍ ജയിലിലായിരുന്നു.
മാതൃസഹോദരിയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് അന്വേഷണം കുട്ടിയുടെ മാതൃസഹോദരിയിലേക്കും അമ്മാവനിലേക്കും തിരിഞ്ഞത്. ചോദ്യം ചെയ്യലില്‍ മാതൃസഹോദരി കുറ്റംസമ്മതിച്ചതോടെയാണ്
കുട്ടിയുടെ മാതൃസഹോദരിയായ അപര്‍ണ പ്രതമേഷ് കാംബ്രിയുടെയും (22), ഭര്‍ത്താവ് പ്രതമേഷ് പ്രവീണ്‍ കാംബ്രിയുടെയും (23) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.