Crime
സഹപാഠിയുടെ വാടക വീട്ടില്‍ 25 വയസുള്ള എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ അഴുകിയ മൃതദേഹം കണ്ടെത്തി; ദുരൂഹത
ഇന്‍ഡോര്‍: സഹപാഠിയുടെ വാടക വീട്ടില്‍ 25 വയസുള്ള എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കയറിന്റെ പാടുകളും ഉണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്.
വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് കോളജ് വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് പെണ്‍കുട്ടി ഒരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വിഡിയോ വന്നിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമാണ്. എന്നാല്‍ മറ്റേ വ്യക്തിയുടെ മുഖം ഇമോജികള്‍ കൊണ്ട് മറച്ചിരുന്നു. വിഡിയോയിലെ മറ്റേയാള്‍ മൃതദേഹം കണ്ടെത്തിയ വീട്ടിലെ സഹപാഠിയും കാമുകനുമാണെന്നാണ് പൊലീസ് നിഗമനം.
സാന്വാര് റോഡിലെ ഒരു സ്ഥാപനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ പിതാവിനൊപ്പം പോയി. അന്ന് വൈകുന്നേരം സഹപാഠിയായ പിയൂഷ് ധനോട്ടിക്കൊപ്പം ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നുമാണ് വീട്ടില്‍ പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. അതേ ദിവസം രാത്രിയിലാണ് കോളജിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. കോളജ് മാനേജ്മെന്റ് വിഡിയോ നീക്കം ചെയ്യുകയും അടുത്ത ദിവസം വിദ്യാര്‍ഥിനിയുടെ പിതാവിനെ ബന്ധപ്പെടുകയും ചെയ്തു. മകളുടേയും സഹപാഠിയായ ധനോതിയയുടേയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും കോളജ് അധികൃതര്‍ അറിയിച്ചു.