Crime
ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു.
എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയില്‍ ഇയാള്‍ക്ക് തലയ്ക്കടിയേല്‍ക്കുകയായിരുന്നു