Crime
കാമുകിയെ കൊന്ന് മൃതദേഹം കുഴിയില്‍ തള്ളി; യുവാവ് അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിയില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഭക്തി ജിതേന്ദ്ര മയേക്കര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ദുര്‍വാസ് ദര്‍ശന്‍ പാട്ടീല്‍ എന്ന യുവാവാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. ഓഗസ്റ്റ് 17ന് ഒരു സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് 26കാരിയായ മയേക്കര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
പിന്നീട് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുര്‍വാസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഖണ്ഡാല ഭാഗത്തു വെച്ചാണ് പെണ്‍കുട്ടിയുടെ ഫോണ്‍ അവസാനമായി ഓണായതെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്ത് ദുര്‍വാസ് ദര്‍ശന്‍ പാട്ടീലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്