Crime
അമേരിക്കയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ടെക്‌സസില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനിലെ ജനപ്രിയമായ ടാര്‍ജറ്റ് സ്റ്റോറിലാണ് സംഭവം.
മുപ്പതുകാരനാണ് അക്രമി. ഇയാളെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളിക്ക് നേരത്തേ ചികിത്സ തേടിയിട്ടുണ്ടെന്ന് പൊലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.
വെടിവയ്പ്പിന് ശേഷം അക്രമം കാര്‍ മോഷ്ടിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഈ കാര്‍ ഒരു അപകടത്തില്‍ പെട്ടു. തുടര്‍ന്ന്, മറ്റൊരു കാര്‍ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.