Crime
പ്രണയത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ ബന്ധുക്കൾ; മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം.
നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തിയത്.
സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു.
സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.