Kerala

മുട്ടക്കറിയുടെ പേരിൽ തർക്കം; ചപ്പാത്തി പരത്തുന്ന കോലെടുത്ത് ഹോട്ടലുടമയുടെ തലക്കടിച്ചു, ജീവനക്കാരിക്ക് നേരെയും ആക്രമണം, രണ്ട്പേർ അറസ്റ്റിൽ

Posted on

ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലുടമയേയും ജീവനക്കാരിയെയും ക്രൂരമായി മർദിച്ച കേസിൽ രണ്ട്പേർ അറസ്റ്റിൽ. ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടായതാണ് ആക്രണമനത്തിന് കാരണം.

ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

ഹോട്ടലുടമക്കും ജീവനക്കാരിക്കും ആക്രണണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി കാമറ തകർത്ത കേസുകളിലെയും പ്രതികളാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version