Kerala

15കാരന് നേരെ ലൈം​ഗികാതിക്രമം: 60കാരന് ജീവപര്യന്തം തടവും പിഴയും

Posted on

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 60കാരന് ജീവപര്യന്തം തടവും പിഴയും.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പരവൂർ സ്വദേശിയായ സുരേന്ദ്ര കുറുപ്പിനെയാണ് കൊല്ലം അതിവേഗം സ്പെഷ്യൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ആണ് ശിക്ഷ വിധിച്ചത്.

2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ 15 വയസുകാരനെ പ്രതി പല ആവർത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയാതായാണ് റിപ്പോർട്ട്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version