India

ഭാര്യയുടെ ചലനങ്ങള്‍ അറിയാന്‍ ചുറ്റും സിസി ടിവി; മനംമടുത്ത് 26കാരി ജീവനൊടുക്കി

Posted on

മുംബൈ: വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനത്തെ തുടര്‍ന്ന് 26കാരി ജീവനൊടുക്കി. കഴിഞ്ഞ ഏപ്രില്‍ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന് മുന്‍പ് ഇരു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും എന്നാല്‍ കല്യാണം കഴിഞ്ഞയുടന്‍ കാര്യങ്ങള്‍ മാറിയെന്നും യുവതിയുടെ കുടുംബം പറയുന്നു.

വിവാഹ ചടങ്ങുകളില്‍ തങ്ങള്‍ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളോ ബഹുമാനമോ ലഭിച്ചില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡനം ആരംഭിക്കുകയായിരുന്നുവെന്ന് വിശാഖയുടെ കുടുംബം പറഞ്ഞു.

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വര്‍ണവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വിശാഖയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് നിതിന്‍ തില്‍ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ സ്വകാര്യത പൂര്‍ണമായും തകര്‍ത്ത് വീടിനകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിച്ചായിരുന്നു പീഡനമെന്ന് കുടുംബം ആരോപിക്കുന്നു. ആരോടെങ്കിലും സംസാരിച്ചാല്‍ പോലും വീട്ടിലെത്തുമ്പോള്‍ വിശാഖയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version