India
മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്ന് വീണ് അപകടം
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യോമസേനയുടെ മിറാഷ് 2000 വിമാനം തകർന്ന് വീണ് അപകടം. മധ്യപ്രദേശിലെ ശിവപുരിയിൽ ഉണ്ടായ അപകടത്തിൽ പൈലറ്റ് സുരക്ഷിതനാണെന്നാണ് വിവരം.
പരിശീലനപറക്കലിനിടെയാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന വിവരമാണ് വ്യോമസേന അറിയിക്കുന്നത്.
അതേ സമയം അപകടത്തിന്റെ കാരണത്തക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.