Kerala

മിശ്രവിവാഹങ്ങള്‍ക്കും ജാതി,മതരഹിത വിവാഹങ്ങള്‍ക്കും തമിഴ്നാട്ടിലെ സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ തുറന്നുകൊടുക്കും

Posted on

ചെന്നൈ: മിശ്രവിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കുന്നതിന് തമിഴ്‌നാട്ടിലെ സിപിഐഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം നടത്തി തമിഴ്‌നാട് ഘടകം. പാര്‍ട്ടി സംസ്ഥാന സെക്രട്ടി പി ഷണ്‍മുഖനാണ് ഈ പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഷണ്‍മുഖം പറഞ്ഞു. മനുഷ്യാവകാശ സംഘടനയായ ‘എവിഡന്‍സ്’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുനെല്‍വേലി ജില്ലയില്‍ മാത്രം വര്‍ഷത്തില്‍ 240 ദുരഭിമാനക്കൊല നടക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ ജനവികാരം ഉയരുമ്പോള്‍ തന്നെ കൊലയാളികളെ മഹത്‌വല്‍ക്കരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയും ചെയ്യുന്നുവെന്ന് ഷണ്‍മുഖം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version