Kerala

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

Posted on

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐയ്‌ക്കെതിരെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവര്‍ത്തകരോട് മാന്യത വിട്ട് പെരുമാറിയാല്‍ നെഞ്ചത്ത് കയറി താളമേളം ചവിട്ടും എന്നാണ് ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി.

പൊലീസ് ഗുണ്ടായിസം കാണിച്ചാല്‍ അതിനെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷ മുന്നണിയ്ക്ക് ഉണ്ടെന്നും ഇ ഡിയെ ആക്രമിച്ചത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും സുരേഷ് ബാബു പറഞ്ഞു. പൂരം കാണാന്‍ കിടക്കുന്നതേയുളളു എന്നാണ് സുരേഷ് ബാബു പറയുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version