Kerala
അടിമുടി മാറ്റം; രണ്ട് പുതുമുഖങ്ങള്‍; എം വി ജയരാജനും സി എന്‍ മോഹനനും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍
കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങള്‍. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവർ തുടരും. പി ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇടംപിടിച്ചില്ല.