Kerala
കരുനാഗപ്പള്ളിയിലെ കൈയ്യാങ്കളിയില്‍ ഇടപെടല്‍ തുടങ്ങി സിപിഐഎം
കരുനാഗപ്പള്ളിയിലെ കൈയ്യാങ്കളിയില്‍ ഇടപെടല്‍ തുടങ്ങി സിപിഐഎം സംസ്ഥാന നേതൃത്വം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ കൊല്ലത്ത് ചേരും. സമ്മേളന കാലയളവില്‍ പരസ്യ പ്രതികരണങ്ങളില്‍ നടപടി എടുത്താല്‍ അത് അസാധാരണ നടപടിയാകും.
കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മില്‍തല്ല് പാര്‍ട്ടിക്ക് സംസ്ഥാനത്ത് വലിയ നാണക്കേടായെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍.