Kerala

CPM നേതാവായിരുന്ന ആര്‍ കൃഷ്ണകുമാര്‍ മുസ്‌ലിം ലീഗില്‍ ചേർന്നു

Posted on

പത്തനംതിട്ട: സിപിഐഎം നേതാവായിരുന്ന ആര്‍ കൃഷ്ണകുമാര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു.

ഒരുമാസം മുമ്പ് വരെ പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ആര്‍ കൃഷ്ണകുമാര്‍. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു.

സിപിഐഎം ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്നു. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version