Kerala

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇപി പങ്കെടുക്കും

Posted on

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സിപിഐഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്‌തേക്കും. ജയരാജനെതിരെ നടപടി വേണമെന്നും നടപടി വൈകിപ്പിച്ച് വിവാദചർച്ചകൾ ഒഴിവാക്കണമെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. യോഹത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി.

തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ സെക്രട്ടറിയേറ്റ് പരിശോധിക്കും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്നാണ് പാർട്ടിയുടെ പ്രഥമിക വിലയിരുത്തൽ. എൽഡിഎഫിന് ആറ് മുതൽ 10 വരെ സീറ്റുകളിൽ ജയിക്കാനാകുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version