Kerala
കെ ഇ ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശം
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശം.
അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിയാണ് നിർദ്ദേശം പുറത്ത് വിട്ടത്.
പുതുക്കിയ അംഗത്വം നൽകാനായി ജില്ലാ ഘടകത്തിന് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ നിർദ്ദേശം നൽകിയിട്ടുണ്ട്. ആറുമാസത്തേക്ക് ആയിരുന്നു ഇസ്മയിലിനെ സസ്പെൻഡ് ചെയ്തിരുന്നത്.