Kerala

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; CPI മുഖപത്രം

Posted on

കൊച്ചി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. യുഡിഎഫിന്റെ ജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്.

ഭരണത്തിലെ വീഴ്ച്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണമെന്നും ഭരണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകന്നു എന്ന് ആത്മപരിശോധന നടത്തണം എന്നുമാണ് ജനയുഗം എഡിറ്റോറിയലില്‍ പറയുന്നത്. എന്തുകൊണ്ടാണ് പ്രമുഖ സിപിഐഎം നേതാക്കള്‍ പാര്‍ട്ടി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നത്? ഇവര്‍ സിപിഐഎമ്മിനെ വെല്ലുവിളിച്ച് ജയിച്ചത് ഇരുത്തി ചിന്തിപ്പിക്കാന്‍ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്.

ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനും അടിത്തറയ്ക്കും ഇളക്കം തട്ടിയെന്നും വോട്ട് ചോര്‍ന്നുവെന്നും സിപിഐ മുഖപത്രം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version