Kerala

തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുള്ള 8 നേതാക്കള്‍

Posted on

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശിയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുളള നേതാക്കള്‍. സംസ്ഥാനത്ത് നിന്നുളള 12 ദേശിയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒന്‍പത് പേരും യോഗത്തിനെത്തിയില്ല. നേതാക്കള്‍ കൂട്ടത്തോടെ വിട്ടനിന്നതോടെ റിപോര്‍ട്ട് അവതരിപ്പിക്കാന്‍ പോലും ആളുണ്ടായില്ല.

ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തി എന്നാണ് സിപിഐ സ്വയം വിശേഷിപ്പിക്കാറുളളത്. ഇപ്പോള്‍ പാര്‍ട്ടിക്കുളളിലും തിരുത്തല്‍ തുടങ്ങിയോ എന്ന് സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങള്‍. അതും വെറും തിരുത്തലല്ല, ദേശിയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്നുളള തിരുത്തല്‍ എന്നാണ് പാര്‍ട്ടി വൃത്തങ്ങളിലെ പരിഹാസം.

കേരളമടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വിലയിരുത്താന്‍ ചേര്‍ന്ന നിര്‍ണായകമായ യോഗത്തില്‍ നിന്നാണ് നേതാക്കള്‍ കൂട്ടത്തോടെ മാറിനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version