Kerala
നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്
തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘം ആണ് നേമം സർവീസ് സഹകരണ ബാങ്കിൽ റെയ്ഡ് നടത്തിയത്.
സിപിഎം ഭരണ സമിതിയുടെ കാലത്ത് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇപ്പോഴത്തെ അപ്രത്യക്ഷ റെയ്ഡ് സിപിഎമ്മിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കിയാണ് ബാങ്കിൽ ഇ.ഡി എത്തിയിരിക്കുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു.
ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു.