Kerala
കടല്‍മണല്‍ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ കടലില്‍ വീണു
ആലപ്പുഴ: കടല്‍മണല്‍ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ കടലില്‍ വീണു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ്, എം ലിജു എന്നിവരാണ് വെള്ളത്തിലേക്ക് വീണത്.
വള്ളത്തില്‍ കയറാന്‍ ശ്രമിക്കുന്നതിലൂടെ തെന്നി വീഴുകയായിരുന്നു. ഇന്നലെ കെ സി വേണുഗോപാല്‍ എംപി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.