Kerala

വീടെവിടെ കോണ്‍ഗ്രസേ?; പറവൂരിലും കുടിൽ കെട്ടി സമരം നടത്തി DYFI

Posted on

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലും കുടില്‍ കെട്ടി സമരം നടത്തി ഡിവൈഎഫ്‌ഐ.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മ്മിക്കാമെന്ന പേരില്‍ കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ കുടില്‍ കെട്ടി സമരം നടത്തിയത്.

‘യൂത്ത് കോണ്‍ഗ്രസിന്റെ വയനാട്ടിലെ 30 വീടെവിടെ’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിനായി ഡിവൈഎഫ്‌ഐ പണം കൈമാറിയെങ്കിലും സമാനമായ വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ് പണം നല്‍കാന്‍ തയ്യാറായില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version