Kerala
മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
തൃശൂര്‍: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച പഞ്ചായത്തംഗങ്ങളെ പുറത്താക്കി കോണ്‍ഗ്രസ്. 10 പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്.
സുമ മാഞ്ഞൂരാന്, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര് ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്ജഹാന് എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.