India
പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സംഘടനയെ പുനഃരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല മുതല്‍ ബൂത്ത് തലം വരെ കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയ നേതാക്കളുമായി ഇന്ദിരാഭവനില്‍ വിശദമായ യോഗം ചേര്‍ന്നെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു.
‘സംഗതന്‍ ശ്രീജന്‍ അഭിയാന്‍ പ്രകാരം 14 സംസ്ഥാനങ്ങളില്‍ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം വിജയകരമായി പൂര്‍ത്തിയായി. 525 പുതിയ ഡിസിസി പ്രസിഡന്‍രുമാരെ നിയമിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടമായി ആറ് സംസ്ഥാനങ്ങളില്‍ കൂടി ഉടന്‍ പ്രഖ്യാപനമുണ്ടാകും’- കെ സി വേണുഗോപാൽ പറഞ്ഞു.