Kerala
കോണ്‍ഗ്രസുകാരനായി തുടരും; രാജിയിൽ മലക്കം മറിഞ്ഞു നിജേഷ് അരവിന്ദ്
കോഴിക്കോട്: താന്‍ പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന നിജേഷ് അരവിന്ദ്.
പാര്‍ട്ടിയില്‍ നിന്നും തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും അസത്യങ്ങള്‍ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.
കോണ്‍ഗ്രസുകാരനായി തുടരുമെന്നും തിരുത്തേണ്ടത് തിരുത്തി തന്നെ പോകണം എന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും നിജേഷ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് നിജേഷിന്റെ പ്രതികരണം.