Kerala

റോയ്‌യുടെ മരണം: എസ്‌ഐടി സംഘം കേരളത്തിലേക്ക്

Posted on

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം എസ്‌ഐടി സംഘം പരിശോധിക്കും. വരും ദിവനസങ്ങളില്‍ എസ്‌ഐടി സംഘം കൊച്ചിയിലെത്തി അന്വേഷണം നടത്തുമെന്നാണ് വിവരം.

ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. റോയ്‌യുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം എസ്‌ഐടിയെ അറിയിച്ചത്. നാല് മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയതായാണ് കുടുംബാംഗങ്ങള്‍ എസ്‌ഐടിക്ക് നല്‍കിയ വിവരം. ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടി സംഘം വിശദമായി അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version