Kerala
നീതിയുടെ ഉറച്ച ശബ്ദമായിരുന്നു: വിഎസിനെക്കുറിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
നീതിയുടെ ഉറച്ച ശബ്ദമായിരുന്നു വി എസ് അച്യുതാനന്ദന് എന്ന് സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന കാലത്തും പൊതുജീവിതത്തിലും ഭരണത്തിലും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയ ആളായിരുന്നു വിഎസെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.