Kerala

സിഎംആര്‍എല്‍; പിണറായി വിജയനും പ്രതിപ്പട്ടികയില്‍ വരുമെന്നു മാത്യു കുഴല്‍നാടന്‍

Posted on

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി മാത്യുകുഴല്‍നാടന്‍. പുറത്ത് വരാന്‍ ഇനിയും കൂടുതല്‍ വിവരങ്ങളുണ്ടെന്ന് പറഞ്ഞ കുഴല്‍നാടന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയില്‍ വരുമെന്നും പ്രതികരിച്ചു. സേവനം ഒന്നും നല്‍കാതെ വീണ ടി പണം കൈപ്പറ്റി. എന്തിന് വേണ്ടിയാണ് ആണ് പണം കൈപ്പറ്റിയതെന്നും കുഴല്‍നാടന്‍ ചോദിച്ചു.

‘കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് അന്വേഷണം നടക്കുന്നത്. വീണ ടി ബാങ്ക് മുഖാന്തരമാണ് പണം വാങ്ങിയത്. നിയമപരമായി കിട്ടിയതെന്ന പേരില്‍ വെളുപ്പിക്കാനാണ് ശ്രമിച്ചത്. ഒരു പ്രയോജനവും ഇല്ലാതെ ആരെങ്കിലും കോടികള്‍ കൊടുക്കുമോ? യഥാര്‍ത്ഥ സേവനം കിട്ടിയത് ‘PV’യില്‍ നിന്നാണ്. സിഎംആര്‍എല്‍ കമ്പനിയ്ക്ക് കരിമണല്‍ എടുക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് പിണറായിയാണ്. ഭൂപരിധി നിയമപ്രകാരം തിരിച്ച് പിടിക്കേണ്ട ഭൂമിക്ക് ഇളവ് നല്‍കി. 60 ഏക്കറില്‍ അധികം ഭൂമിക്ക് റവന്യൂ ഇളവ് നല്‍കി.

പ്രളയം മനുഷ്യ നിര്‍മിതമെന്ന് കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം ചെയ്തത് ആര്‍ക്ക് വേണ്ടിയാണ്? എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് പിണറായിയാണ്. അദ്ദേഹത്തിന്റെ മകള്‍ക്കാണ് കോടിക്കണക്കിന് രൂപ കമ്പനി കൊടുത്തത്’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version