Kerala
മാസപ്പടി കേസ്; മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്. വീണാ വിജയനെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
താനതിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി.മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട.
ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്ക്കും അറിയാം. എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്”- മാധ്യമങ്ങളെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.