Kerala
പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍
സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
ഭരണ പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് വേദിയിലിരുത്തി ഇങ്ങനെയൊരു സത്യപ്രതിജ്ഞാ ചടങ്ങ് അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല.