Kerala
പിണറായി വിജയന്റെ മകന് വിവേക് കിരണിന് ഇഡി സമൻസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അയച്ച സമന്‍സ് എസ്.എന്‍.സി. ലാവ്ലിൻ കേസിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ ഈ സമന്‍സ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടതാണെന്ന് കരുതിയിരുന്നെങ്കിലും, അത് തെറ്റാണെന്നും ലാവ്ലിന് കേസിന്മേലാണ് അന്വേഷണം നടന്നത് എന്നും ഇ.ഡി. വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ലാവ്ലിൻ കമ്പനിയുടെ മുന്‍ ഡയറക്ടറായ ദിലീപ് രാഹുലന്, മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിന്റെ വിദേശ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കിയതായുള്ള വിവരമാണ് ഇ.ഡി. പരിശോധിക്കുന്നത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2023 ഫെബ്രുവരി 14-ന് രാവിലെ 10.30ന് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാന്‍ വിവേക് കിരണിന് സമന്‍സ് നല്‍കിയത്.