India

വീണ്ടും സജീവമായി CJP വെബ്സൈറ്റ്

Posted on

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ വെബ്‌സൈറ്റ് വീണ്ടും സജീവമെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുന്നതിന് ഒപ്പുവെക്കുന്നതിനുള്ള ലിങ്കും സജീവമാണ്. ഇതുവരെ അഞ്ച് ലക്ഷം ഒപ്പാണ് ലഭിച്ചത്. പത്ത് ലക്ഷം നിവേദനമാണ് സിജെപിയുടെ ലക്ഷ്യം.

‘പാറ്റകള്‍ എല്ലാം അതിജീവിക്കും. സിജെപിയുടെ പോരാട്ടത്തിന് മാറ്റമൊന്നുമില്ല. പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നുണ്ട്’, അഭിജീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version