India
പാറ്റാ സമരത്തെ നേരിടാൻ ഇന്റർനെറ്റ് കട്ട് വരെ പ്രയോഗിക്കുന്നു ;തളരാതെ സി ജെ പി
സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്നലെ രാത്രി 10 മണി മുതൽ ഇൻ്റർനെറ്റ് നിയന്ത്രണം നടപ്പാക്കും. കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും നിയന്ത്രണം. ഇന്ന് രാത്രി 10 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി.
എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. ഇന്ന് രാവിലെ 10 മണിക്ക് എല്ലാവരോടും ജന്തർ മന്ദറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തു.
ഫൈനൽ കാൾ ടു സേവ് ഡെമോക്രസി എന്ന വാക്കുകളോടെയാണ് സിജെപി ആഹ്വാനം. അതേസമയം, സിജെപി സമരത്തെ നേരിടാൻ ശക്തമായ നടപടികളോടെ ദില്ലി പൊലീസും രംഗത്തെത്തി. സമരം നേരിടാൻ മെട്രോ സർവീസും ദില്ലിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കാനുള്ള പൊലീസ് നീക്കം സുപ്രീം കോടതി തടഞ്ഞു. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയാൽ
മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി