Kerala
മാധ്യമങ്ങളിലൂടെ അപമാനിച്ചു;ഷാഫി പറമ്പിലിനെതിരെ നടപടിക്ക് ശുപാർശതേടി സിഐ അഭിലാഷ് ഡേവിഡ്
കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപിക്കെതിരെ നടപടിക്ക് ശുപാര്‍ശതേടി സിഐ അഭിലാഷ് ഡേവിഡ്.
വടകര കണ്ട്രോള് റൂം സിഐ അഭിലാഷ് ഡേവിഡാണ് തന്നെ ആക്രമിച്ചതെന്ന് ഷാഫി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അതേസമയം, പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഷാഫി നല്കിയ പരാതിയിലും അന്വേഷണമെങ്ങുമെത്തിയില്ല. രാഷ്ട്രീയ സമര്‍ദം ശക്തമാക്കാന്‍ നാളെ വടകരയില്‍ യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും.
തന്നെ അടിച്ച അഭിലാഷ് 2023 ജനുവരി 16-ന് പിരിച്ചുവിട്ട മൂന്ന് പൊലീസുകാരില്‍ ഒരാളാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചിരുന്നു.