India
ബെംഗളൂരുവിൽ ബാലവിവാഹം; 16കാരിയെ വിവാഹം കഴിപ്പിച്ചത് നിർബന്ധിച്ച്; കേസെടുത്ത് പൊലീസ്
ബെംഗളൂരുവിലാണ് 16കാരിയുടെ വിവാഹം നടന്നത്. അനേപാല്യയിലെ പള്ളിയിലായിരുന്നു വിവാഹം.
മാതാപിതാക്കൾ നിർബന്ധിച്ച് നടത്തിയ വിവാഹത്തിൽ പൊലീസ് കേസെടുത്തു. സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബർ 26നാണ് വിവാഹം നടന്നത്.
ബാലവിവാഹ നിയന്ത്രണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് അശോക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അറിയിച്ചു. അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.