Kerala
ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് സുധാകരന്റെ മക്കള്‍
നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.
കേസ് നീട്ടിക്കൊണ്ടു പോകാതെ എത്രയും പെട്ടന്ന് തീരുമാനമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. കോടതിയെ മാത്രമേ തങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമുള്ളുവെന്നും അഖിലയും അതുല്യയും പറഞ്ഞു.
അമ്മയുടെ കേസില്‍ അഞ്ച് വര്‍ഷമായിട്ടും വിധി വന്നിട്ടില്ല. അപ്പോഴേക്കും അച്ഛന്‍ പോയില്ല. ഈ കേസിന്റെ വിധി വരുമ്പോഴേക്കും വേറെ ആരെയെങ്കിലും അയാള്‍ കൊല്ലും. അതുകൊണ്ട് പെട്ടന്ന് തന്നെ നടപടികള്‍ സ്വീകരിക്കണം. അയാള്‍ പല കള്ളങ്ങളും പറയും. ബുദ്ധിപരമായിട്ടാണ് നീക്കം. അതൊന്നും ആരും വിശ്വസിക്കരുത്. തൂക്ക് കയര്‍ കൊടുക്കണം – സുധാകരന്റെ മക്കള്‍ വ്യക്തമാക്കി.