Kerala

ശിവൻകുട്ടി സോണിയയുടെ പേര് പറയുന്നത് പേരെടുക്കാൻ, അത് കയ്യിൽ വെച്ചാൽ മതി: രമേശ് ചെന്നിത്തല

Posted on

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മരവിച്ചെന്നും പ്രഹസനമായി മാറുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികൾ ഓരോന്നായി പുറത്തുവരികയാണ്. പ്രതികൾ പുറത്തുവന്നാൽ എന്താകും അവസ്ഥയെന്നും തെളിവ് നശിപ്പിക്കാനും കേസിനെ സ്വാധീനിക്കാനും പ്രതികൾ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൊണ്ടിമുതൽ എവിടെ എന്നത് ആദ്യം മുതൽ ഉന്നയിക്കുന്ന ചോദ്യമാണ്. എസ്‌ഐടിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുണ്ടെന്നും എസ്‌ഐടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version