Kerala

പിതാവിന്റെ കല്ലറയിൽ പ്രാർത്ഥനയോടെ തുടക്കം; നോമിനേഷൻ പേപ്പർ കല്ലറയിൽ സമർപ്പിച്ച് പ്രാർത്ഥിച്ച് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചരണം തുടങ്ങി

Posted on

പുതുപ്പള്ളി: ചാണ്ടി ഉമ്മൻ എം.എൽ.എ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കും . തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആത്മീയമായ തുടക്കമെന്ന നിലയിലാണ് കല്ലറ സന്ദർശനം നടത്തിയത് .നോമിനേഷൻ പേപ്പർ കല്ലറയിൽ വച്ച് പ്രാർത്ഥിച്ചാണ് തുടക്കം കുറിച്ചത്.

രാവിലെ കുടുംബാംഗങ്ങളോടും പാർട്ടി നേതാക്കളോടും കൂടിയാണ് കല്ലറയിലെത്തിയത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ആർ.ഡി.ഒ മുമ്പാകെ നാമനിർദ്ദേശം സമർപ്പിക്കും. വലിയ ജനപിന്തുണയോടെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് നേതൃത്വം പദ്ധതിയിടുന്നത്.

പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് ജനങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരാനാണ് ചാണ്ടി ഉമ്മന്റെ ലക്ഷ്യം. കല്ലറയിലെ പ്രാർത്ഥനയ്ക്ക് ശേഷം പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കുന്ന നാമനിർദ്ദേശ സമർപ്പണം പ്രചാരണത്തിന് ഉണർവ്വേകുമെന്നാണ് വിലയിരുത്തൽ.ഇപ്പോൾ അദ്ദേഹം കോട്ടയം ഗാന്ധി പ്രതിമയിൽ പുഷ്പചക്രം സമർപ്പിക്കുന്നതിനായി പോയിരിക്കയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version