Kerala

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 88.39 വിജയശതമാനം

Posted on

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു.

വിജയ ശതമാനം 88.39. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.41 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 5.94 ശതമാനം പോയിന്റുകൾ നേടി മികവ് പുലർത്തി. പരീക്ഷ എഴുതിയ 91 ശതമാനത്തിൽ അധികം പെൺകുട്ടികളാണ് വിജയിച്ചത്.

cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഡിജി ലോക്കറിലും ഉമങ് (UMANG) ആപ്പിലും ഇത്തവണ ഫലങ്ങൾ ലഭ്യമാകും. പരീക്ഷാർഥിയുടെ റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് മാർക്ക് ഷീറ്റുകൾ പരിശോധിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version