Kerala
കോട്ടയം സിബിഎസ്‌ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
കോട്ടയം: സിബിഎസ്‌ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ.പുതുപ്പള്ളി ഡോണ്ബോസ്കോ സെൽട്രൽ സ്കൂളിൽ മൂന്നു ദിനങ്ങളിലായി നടന്നുവന്ന സർഗസംഗമത്തിലാണ് തുടർച്ചയായ മൂന്നാം തവണയും ചാവറ സ്കൂള്‍ വിജയം നേടിയത്.
1105 പോയിന്റാണ് ചാവറ സ്കൂളിന് ലഭിച്ചത്. 751 പോയിന്റ് നേടിയ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. 708 പോയിന്റ് നേടി കോട്ടയം കളത്തിപ്പടി മരിയൻ സീനിയർ സെക്കന്ഡറി സ്കൂളാണ് മൂന്നാം സ്ഥാനം നേടിയത്. നഗരങ്ങൾകാണുക
ചാവറ പബ്ലിക് സ്കൂളിൽനിന്ന് ആകെ 213 കുട്ടികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. കാറ്റഗറി ഒന്നുമുതൽ നാലു വരെയുള്ള നാല് വിഭാഗങ്ങളിലെയും എല്ലാ ഇനങ്ങളിലും കോമനു കാറ്റഗറിയിലെ മുഴുവൻ മത്സരയിനങ്ങളിലും ചാവറ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
സഹോദയയ്ക്കു കീഴിലുള്ള 110 സിബിഎസ്‌ഇ സ്കൂളുകളിൽ നിന്ന് ആറായിരത്തിലധികം വിദ്യാർഥികളാണു കലോത്സവത്തിൽ പങ്കെടുത്തത്. മൂന്നു ദിവസങ്ങളിലായി 30 ൽ അധികം വേദികളിൽ 150 ഇനങ്ങളിലാണു മത്സരങ്ങൾ നടന്നത്.സമാപന സമ്മേളനത്തിൽ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് മുഖ്യാതിഥിയായി. ചാണ്ടി ഉമ്മൻ എംഎൽഎ സമാപന സന്ദേശം നൽകി.
സഹോദയ കോട്ടയം പ്രസിഡന്റ് ഫാ. ഷിജു പറത്താനം അധ്യക്ഷത വഹിച്ചു. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ ബാംഗ്ലൂർ പ്രവിശ്യ വൈസ് പ്രൊവിൻഷ്യൽ ഫാ. ഷാൽബിന് കാളഞ്ചേരി എസ്ഡിബി, സഹോദയ കോട്ടയം രക്ഷാധികാരി ബെന്നി ജോർജ്, ജനറല് സെക്രട്ടറി ഡോ. സുനിത സതീഷ്, ട്രഷറർ ഫാ. സാബു കൂടപ്പാട്ട്, ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ, ഫാ. ആന്റണി വയലാറ്റ് എന്നിവരും സന്നിഹിതരായിരുന്നു.