Kerala
കാർ കടത്തുന്നതായി സംശയം; കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടികൂടി
കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറി പിടികൂടി. ഊട്ടി ഭാഗത്തുനിന്നും കാർ കടത്തിക്കൊണ്ടുവരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്നർ ലോറി പിടികൂടിയത്.
രാജസ്ഥാൻ റജിസ്ട്രേഷനുള്ള ലോറിയാണിത്. സംഭവത്തിൽ 3 രാജസ്ഥാൻ സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഒരാൾ ഓടി രക്ഷപ്പെട്ടു.
പരിശോധനയിൽ പക്ഷെ കാർ കണ്ടെത്താനായില്ല. എസിയും അനുബന്ധ ഉപകരണങ്ങളുമാണ് തുടക്കത്തിൽ കണ്ടെത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ ലോറിയിൽനിന്ന് ഗ്യാസ് കട്ടർ കണ്ടെത്തി.