India
കാനഡയ്ക്ക് നേരെ വീണ്ടും ട്രംപിന്റെ ഭീഷണി
കാനഡയുമായുള്ള വ്യാപാര തർക്കം കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ വിൽക്കുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ പ്രകോപനത്തിന് കാരണം.
അമേരിക്കൻ വിമാനക്കമ്പനിയായ ഗൾഫ് സ്ട്രീം എയറോസ്‌പേസിന്റെ ബിസിനസ് ജെറ്റുകൾക്ക് കാനഡ അംഗീകാരം നൽകുന്നില്ലെന്ന് ട്രംപ് ആരോപിക്കുന്നു. ലോകത്തിലെ മികച്ച സാങ്കേതികവിദ്യയുള്ള ഈ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് നീതിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കാനഡ വിസമ്മതം തുടർന്നാൽ, അമേരിക്കയിൽ വലിയ വിപണിയുള്ള കനേഡിയൻ കമ്പനിയായ ബോംബാർഡിയറിനെ (Bombardier) ലക്ഷ്യമിടുമെന്ന് ട്രംപ് വ്യക്തമാക്കി. ബോംബാർഡിയറിന്റെ പ്രധാന മോഡലായ ‘ഗ്ലോബൽ എക്‌സ്പ്രസ്’ ജെറ്റുകളുടെ അംഗീകാരം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.