India
കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ; താമസക്കാരിയുടെ കുളിമുറി ദൃശ്യങ്ങൾ ലൈവായി കണ്ട് വീട്ടുടമ
താമസക്കാരിയുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവെന്ന പരാതിയിൽ വീട്ടുടമസ്ഥനെതിരേ കേസ്.
ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ ദുബഗ്ഗ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ബഹ്റൈചിൽ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പൊലീസിൽ പരാതി നൽകിയത്. തന്റെ കുളിമുറിയിൽ വീട്ടുടമസ്ഥൻ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നും താൻ അത് കണ്ടെത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയിൽ കയറുന്നത് ഇയാൾ ലൈവ് ആയി കാണുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.