Kerala
യുഡിഎഫ് പ്രവേശന സാധ്യത; ചർച്ച നടന്നതായി സി കെ ജാനു
തിരുവനന്തപുരം: യുഡിഎഫ് പ്രവേശന സാധ്യത, ചർച്ച നടന്നതായി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ സി.കെ ജാനു. തീരുമാനം പിന്നീട് അറിയിക്കാമെന്നും സി.കെ ജാനു.
ധൃതിപിടിച്ച് തീരുമാനം വേണ്ടെന്നാണ് യുഡിഫിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തിൽ തീരുമാനമെടുത്തില്ല.
2016 മുതല്‍ കൂടെ നിന്നിട്ടും എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്നായിരുന്നു സി.കെ ജാനു ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
ബിഡിജെഎസിനു ലഭിക്കുന്ന പരിഗണനന ജെആര്‍പിക്ക് ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള ബോർഡുകളിൽ പ്രാതിനിധ്യമില്ല.പിന്നെന്തിനാണ് രാജ്യത്ത് അധഃസ്ഥിത വിഭാഗങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്ന ബിജെപിക്കൊപ്പം നിൽക്കുന്നതെന്നാണ് ജെആര്‍പി നേതാക്കൾ ചോദിക്കുന്നത്.